തിരുവനന്തപുരം: കൊവിഡ് ഡൃൂട്ടിക്ക് 50 വയസ്സിനുമേല്‍ പ്രായമുള്ള പോലീസുകാരെ നിയോഗിക്കരുതെന്ന് സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. സംസ്ഥാനത്ത് ഒരു എസ് ഐ കൊവിഡ് ബാധിച്ചു മരണപ്പെട്ട പശ്ചാത്തലത്തില്‍ പൊലിസ് സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. പൊലിസ് ഉദ്യോഗസ്ഥരും അവരുടെ ബന്ധുക്കളും കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുന്നതില്‍ നിഷ്ക്കര്‍ഷ പാലിക്കണമെന്നും ഡിജിപി ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രായ[പരിധി നിശ്ചയിച്ചതിനു പുറമെ മറ്റ് രോഗങ്ങളുള്ള പോലീസുകാരെയും കൊവിഡ് കൊവിഡ് ഡൃൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ തന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ഇന്ന് ഒരു എസ്ഐ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ അജിതനാണ് മരിച്ചത്. ഇദ്ദേഹത്തിന് 55 വയസ്സ് പ്രായമുണ്ടായിരുന്നു.
നിലവില്‍ ആരോഗ്യ പ്രശ്നങ്ങളുള്ള പോലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെ തന്നെ നിയമിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കൊറോണ ബാധിക്കുന്ന പോലീസുകാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ തന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റ തന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.