50 ഫ്ലാറ്റ് സമുച്ചയങ്ങള്‍ ആറു മാസത്തിനകം - മുഖ്യമന്ത്രി

അങ്കമാലി: ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു ജില്ലകളില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഈ ജൂണ്‍ മാസത്തിനു മുന്‍പ് പൂര്‍ത്തിയാകും. ഇതിനു പുറമെ  50  ഫ്ലാറ്റ് സമുച്ചയങ്ങളുടെ പദ്ധതി റിപ്പോര്‍ട്ട്  പൂത്തിയാക്കിയിട്ടുണ്ട്. അത് ആറുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്കമാലിയില്‍ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തില്‍ പണിതീര്‍ത്ത ഫ്ലാറ്റ് സമുച്ചയത്തിന്‍റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത്  നാലര  ലക്ഷം ഭവന രഹിതര്‍ ഉണ്ട് എന്നാണ്  ലൈഫ് മിഷന്‍ നടത്തിയ സര്‍വ്വേയിലൂടെ കണ്ടെത്താനായത്. അവര്‍ക്ക് വീടൊരുക്കാനുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കും. നിര്‍മ്മാണം പാതിയില്‍ നിന്നുപോയ കുടുംബങ്ങളുടെ 54 ,184 വീടുകളില്‍  96 ശതമാനം വീടുകളും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂത്തിയാക്കി. ഗ്രാമീണ മേഖലയിലെ 17 ,471 വീടുകളില്‍ 94 ശതമാനത്തിന്‍റെയും പണി  ഇതിനകം പൂര്‍ത്തീകരിച്ചു.  നഗരപ്രദേശങ്ങളിലെ 28 ,857  വീടുകളില്‍ 22 ,000 വീടുകളുടെ പണി ആഴ്ച്ചകള്‍ ക്കകം  പൂര്‍ത്തികരിക്കും.

പിഎംഎവൈ-യില്‍ ഉള്‍പ്പെടുത്തി 75 ,857 വീടുകളാണ് നിര്‍മ്മിക്കുന്നത്. പിഎംഎവൈ പദ്ധതിയിലെ തുകയില്‍ വലിയൊരു പങ്കും ലൈഫ് മിഷനില്‍ നിന്നുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അങ്കമാലി മേനാച്ചേരി എം.ഒ.പാപ്പു,എല്യാപാപ്പു എന്നിവര്‍ സംഭാവന ചെയ്ത 15 സെ ന്‍റു സ്ഥലത്താണ് 1 .27കോടി രൂപ ചിലവില്‍ നഗരസഭ  12 കുടുംബങ്ങള്‍ക്ക്  ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കിയത്. ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. 


Contact the author

News Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 11 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More