നിശാപാർട്ടി നടത്തിയ വിവാദ മുതലാളി റോയ് കുര്യനെതിരെ റോഡ് ഷോ നടത്തിയതിന്റെ പേരിൽ കേസ്

ഇടുക്കി  നിശാപാർട്ടി കേസിൽ പ്രതിയായ ക്വാറി ഉടമ റോയ് കുര്യനെതിരെ കോതമം​ഗലത്ത് വാഹനങ്ങളുടെ റോഡ് ഷോ നടത്തിയതിന്റെ പേരിൽ പൊലീസ് കേസെടുത്തു. ഒരു കോടി രൂപ വിലയുള്ള ആഡംബര കാറിന് മുകളിൽ ഇരുന്ന് 8 ടോറസ് ലോറികളെ അകമ്പടിയായി അണിനിരത്തി റോഡ് ഷോ നടത്തുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡ് ഷോയിൽ പങ്കെടുത്ത കാറടക്കം 9 വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലോറി ഡ്രൈവർമാർക്കെതിരെയും, വാഹനത്തിന് മുകളിൽ ഇരുന്ന് യാത്ര ചെയ്തതിന് റോയ് കുര്യനെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിലും കേസ് എടുത്തിട്ടുണ്ട്. കോതമം​ഗലം പൊലീസാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും. 

4 ദിവസം മുമ്പാണ് ഈ വാഹനങ്ങൾ റോയ് കുര്യൻ വാങ്ങിയത്. പുതിയ വാഹനങ്ങളുടെ ഫോട്ടോ ഷൂട്ട് ഭൂതത്തെത്താൻ കെട്ടിൽ നടന്നിരുന്നു. ഇവിടെ നിന്ന് തിരുച്ചുവരും വഴിയാണ് കോതമം​ഗലം ടൗണിൽ റോഡ് ഷോ നടത്തിയത്.

കഴിഞ്ഞ മാസം 28 നാണ് രാജാപ്പാറയിലെ റോയ് കുര്യന്റെ മെറ്റൽ ക്രഷർ യൂണിറ്റ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പുലർച്ചെ 2 മണിവരെയായിരുന്നു പാർട്ടി നീണ്ടു നിന്നത്. ഇതിന്റെ പേരിൽ റോയ് കുര്യൻ ഉൾപ്പെടെ 47 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വാഹന റാലി നടത്തിയത്.

 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More