സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസനാണ് മരിച്ചത്. 67 വയസായിരുന്നു. ഏറെ നാളുകളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ഇയാൾ. ഈ മാസം 24 ന് ഹൃദ്രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെ ഇയാളുടെ മകന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഹസന് രോഗം കണ്ടെത്തിയത്. ഇയാളെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് ചികിത്സയിൽ ഇരിക്കെ ഹൃദ്രോഗവും ശ്വാസതടസവും കലശലായി. ഇന്നലെ വൈകീട്ട് ഹൃദയാഘാതം ഉണ്ടായി. രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. കൊവിഡ് ബാധിച്ച് ഇന്നലെ രണ്ടു പേർ മരിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു