മുംബൈ ചേരിനിവാസികളിൽ പകുതിയിലധികം പേർക്കും കൊവിഡ്‌ രോഗബാധയെന്ന് പഠനം

മുംബൈ ചേരികളിലെ പകുതിയിലധികം പേർക്കും കൊറോണ വൈറസ് ബാധിച്ചതായി പഠനം. ഇന്ത്യയുടെ ഔദ്യോഗിക കൊറോണ  കണക്കുകളെക്കുറിച്ച് വിവരങ്ങൾ നൽകാനായി നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 

മുംബൈയില്‍ ക്രമരഹിതമായി 6,936 പേരിൽ നടത്തിയ രക്തപരിശോധനയിൽ ചേരി നിവാസികളിൽ 57% പേരിലും  ചേരി ഇതര നിവാസികളിൽ 16% പേരിലും വൈറസ് ആന്റിബോഡികളുണ്ടെന്ന് കണ്ടെത്തി. ജനസംഖ്യയുടെ 40 ശതമാനവും ചേരികളിൽ താമസിക്കുന്ന മുംബൈയിൽ ഇതുവരെ 110,000 പേരില്‍ രോഗം സ്ഥിരീകരിക്കുകയും 6,000 ത്തിലധികം പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 2 കോടിയിലധികം  ജനസംഖ്യയുള്ള ഈ നഗരത്തിലെ പത്തുലക്ഷത്തോളം ആളുകൾ താമസിക്കുന്നത് ധാരവിയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. 

മറ്റെല്ലാ അണുബാധകളേക്കാളും അസിംപ്റ്റോമാറ്റിക് അണുബാധക്ക് ചേരിയിൽ  ഉയർന്ന സാധ്യതയുണ്ടെന്ന്  സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, വൈറസ് മരണനിരക്ക് വളരെ കുറവായിരിക്കുമെന്നും സർവേ പറഞ്ഞു. സർക്കാർ നിയോഗിച്ച ആന്റിബോഡി പഠനത്തിൽ 2 കോടി ജനങ്ങൾ  താമസിക്കുന്ന തലസ്ഥാനത്ത് നാലിലൊന്ന് ആളുകൾക്കും  വൈറസ് ബാധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടിന് ഒരാഴ്ചയ്ക്ക് ശേഷമാണ് മുംബൈയിൽ സർവേ നടത്തിയത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More