അവളുടെ രാവുകൾ - സജീവന്‍ പ്രദീപ്

പ്രഭാതങ്ങളിൽ

ജലദേഷ്യങ്ങളെ കുടഞ്ഞിടുന്ന

വാഷ് ബെയ്സിനിലേക്ക്.


രാത്രി

സ്ക്രൂവുളെല്ലാം ഇളകിപ്പോയ

അവളുടെ

ഇടത്തേമുലയൂരിവീഴുന്നു

" പണ്ടാറക്കാലൻ

റം ന്‍റെ പ്രാന്ത് കേറിയാൽ പിന്നെ

കണ്ണും മൂക്കുമില്ല"

3.10ന്റെ ഇന്റർ സിറ്റി

പതിവുപോലെ 

ഒരു ചൂളം വിളിയാൽ 

അവളുടെ പ്രാക്ക് റാഞ്ചി കൊണ്ട് പോയി

ഞാൻ

മുണ്ട്

വാച്ച്

കണ്ണട

രാത്രി വേർപ്പെട്ട ബോഗികളെ എന്നിൽ ഘടിപ്പിച്ചു

അവൾ

സ്റ്റൗവിനരുകിൽ തീപ്പെട്ട്

ചായപോലെ 

എന്നരികിലേക്കൊഴുകി വന്നു

അവളുടെ

മുലപ്രദേശത്ത് നിന്ന് ആവി പൊങ്ങുന്നു

"അതിപ്പോ

ഞാൻ.......

മുഴുവൻ പറയാൻ സമ്മതിച്ചില്ല അവൾ

" എന്തൊക്കയാ പറഞ്ഞേ

എന്തൊക്കയാ ചെയ്തേ

കഷ്ടാണ് ട്ടാ"

എനിക്ക്

പാളം തെറ്റി

വല്ലാത്ത കുറ്റബോധം തോന്നി

''വേദനിപ്പിച്ചൂ ല്ലേ.....''

അവൾ മുഖം ചുളിച്ച് പറഞ്ഞു

"പശ്ചാത്താപമൊന്നു വേണ്ടാട്ടാ

ജീവിച്ചിരിക്കുമ്പോഴും

നിങ്ങൾക്ക്

ഇതന്നാർന്നു പണി

മരിച്ചാലും

മനുഷ്യര് നന്നാവില്ലാന്ന് ച്ചാ"

Contact the author

Sajeevan Pradeep

Chandrasekharan Nair M.G.
2 years ago

അസാധ്യ കവിത, സജീവൻ! അവസാനത്തെ ട്വിസ്റ്റ് കിക്കിടുക്കി!!

0 Replies

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 1 year ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 1 year ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 1 year ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 1 year ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 1 year ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More