സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

ഒരു ആഗോളയുദ്ധത്തിന്റെ കടുത്ത ഭീഷണി ലോകമാകെ കരിനിഴൽ  പരത്തിനിൽക്കുന്ന അഭിശപ്ത പശ്ചാത്തലത്തിൽ              അമ്പത്തേഴുവർഷങ്ങൾക്കുമുമ്പ് സാഹിർ എഴുതിയ ഈ കവിത അത്രതന്നെ ഇന്നും പ്രസക്തമാണ്. 1965-ൽ പതിനേഴുദിവസം നീണ്ടുനിന്ന ഇന്ത്യ-പാക് യുദ്ധത്തിന് വിരാമമിട്ട താഷ്‌ക്കണ്ട് കരാറിനെത്തുടർന്ന് എഴുതിയ 'അയ് ശരീഫ് ഇൻസാനോ!' എന്ന കവിത യുദ്ധത്തിന്റെ അധാർമ്മികതയും വ്യർത്ഥതയും  വ്യക്തമാക്കുന്നു.


ഖൂൻ അപ്നാ ഹോ യാ പാരായാ ഹോ

നസൽ-എ -ആദം കാ ഖൂൻ ഹൈ ആഖിർ 

ജംഗ് മശ്‌രിക് മെ ഹോ കെ മഗ്രിബ് മെ  

അമൻ-എ -ആലം കാ ഖൂൻ ഹൈ ആഖിർ 


          ചോര അവനവന്റേതാവട്ടെ അന്യന്റേതാവട്ടെ 

          മനുഷ്യന്റെ ചോരയാണ് 

          യുദ്ധം കിഴക്കായാലും പടിഞ്ഞാറായാലും 

          ലോകസമാധാനത്തിന്റെ അറുകൊലയാണ് 


ബം ഘറോം പെ ഗിരേ കെ സർഹദ് മെ

റൂഹ് -എ- തഅമീർ സഖം ഖാതി ഹൈ  

ഖേത് അപ് നെ ജലേ കെ ഔറോം കെ  

സീസ്ത് ഫാകോം സെ തിൽമിലാതി ഹൈ 


     ബോംബ് വീടുകളിൽ വീണാലും അതിർത്തിയിൽ വീണാലും 

     മുറിവേൽക്കുന്നത് നാടിന്റെ ആത്മാവിനാണ് 

     വയൽ നമ്മുടേത് കത്തിയാലും അവരുടേത് കത്തിയാലും 

     ജീവിതം പതിക്കുക പട്ടിണിയിലാണ്   


ടാങ്ക് ആഗേ ബഡേ കെ പീച്ചെ ഹട്ടെ 

ഖോക് ധര്ത്തി കെ ബാഞ്ച് ഹോതി ഹൈ

ഫതഹ് കാ ജഷൻ ഹോ കെ ഹാർ കാ സോഗ്

സിന്ദഗി മയ്യതോം പെ രോതി ഹൈ


       ടാങ്ക് മുന്നേറിയാലും പിൻവാങ്ങിയാലും 

       ഭൂമിയുടെ ഉദരം ഊഷരമാകുന്നു 

       വിജയാഘോഷമായാലും പരാജയദുഃഖമായാലും

       ജീവിതം ശവങ്ങൾ കണ്ട് കണ്ണീരൊഴുക്കുന്നു


ജംഗ് തൊ ഖുദ്‌ ഹി ഏക് മസ്അലാ ഹൈ

ജംഗ് ക്യാ മസ്അലോം കാ ഹൽ ദേഗി ?

ആഗ് ഔർ ഖൂൻ ആജ് ബഖ്‌ഷേഗി

ഭൂഖ് ഔർ എഹ്ത്തിയാത് കൽ ദേഗി

 

     യുദ്ധം സ്വയം ഒരു തർക്കമാണ് 

     തർക്കങ്ങൾ എങ്ങനെയത് പരിഹരിക്കും?

     ഇന്ന് അഗ്നിയും ചോരയും വർഷിക്കും

     നാളെ പട്ടിണിയും ക്ഷാമവും നടപ്പാക്കും 

   

ഇസ്ലിയെ അയ് ശരീഫ് ഇൻസാനോ! 

ജംഗ് ടൽതി രഹേ തോ ബെഹ്‌തർ ഹൈ

ആപ് ഔർ ഹം സഭീ കെ ആംഗൻ മെ

ശമാ ജൽതി രഹേ തോ ബെഹ്‌തർ ഹൈ

     

      അതുകൊണ്ട് മാന്യരായ മനുഷ്യരേ  

      യുദ്ധം ഇല്ലാതാകുന്നതാണ് നല്ലത്

      നമ്മുടെയെല്ലാം അങ്കണങ്ങളിൽ 

      വിളക്കുകൾ എരിഞ്ഞുനിൽക്കുന്നതാണ് നല്ലത്


മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Binu M Pallippad 2 years ago
Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More
Sajeevan Pradeep 2 years ago
Poetry

ലൊക്കേഷനിൽ നിന്ന് മാത്രം എഴുതാവുന്ന സീനുകള്‍ - സജീവന്‍ പ്രദീപ്‌

More
More