അഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ തിരഞ്ഞെടുപ്പ്

തുടർച്ചയായ യുദ്ധങ്ങൾക്കും സാമ്പത്തിക ദുരിതങ്ങൾക്കും ഇടയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്താനൊരുങ്ങി സിറിയ. 20 വർഷമായി അധികാരത്തിൽ തുടരുന്ന പ്രസിഡന്റ് ബഷർ അൽ അസദിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ്. 

അമേരിക്ക ഈയിടെ ഉപരോധമേര്‍പ്പെടുത്തിയ ബിസിനസുകാർ ഉൾപ്പെടെ രണ്ടായിരത്തിലധികം സ്ഥാനാർത്ഥികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. 2011-ല്‍ പ്രതിഷേധങ്ങളും ആഭ്യന്തരയുദ്ധവും ആരംഭിച്ചതിനുശേഷമുള്ള മൂന്നാമത്തെ ഉപരോധമാണിത്.

ഏപ്രിലിൽ നടക്കാനിരുന്ന തിരഞ്ഞെടുപ്പ് കൊവിഡ് രോഗവ്യാപനത്തെത്തുടർന്ന് രണ്ടുതവണ മാറ്റിവച്ചു. നിരവധിപേർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നുണ്ടെങ്കിലും അൽ അസദിന്റെ ബാത്ത് പാർട്ടിക്ക്  തിരഞ്ഞെടുപ്പിൽ ശക്തമായ എതിരാളികളില്ല.

പ്രതിപക്ഷ ഗ്രൂപ്പുകൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചേക്കുമെന്നതിനാല്‍ മുൻ തിരഞ്ഞെടുപ്പുകൾ പോലെ തന്നെ പുതിയ പാർലമെന്റും ബാത്ത് പാർട്ടിയുടെ കുത്തകയായേക്കും. 2016 ലെ അവസാന വോട്ടെടുപ്പിൽ 250 സീറ്റുകളുള്ള പാർലമെന്റിൽ 200 ഉം ബാത്ത് പാർട്ടിയും സഖ്യകക്ഷികളും സ്വന്തമാക്കിയിരുന്നു. ബാക്കി സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കാണ് ലഭിച്ചത്. ഭൂരിപക്ഷം സ്ഥാനാർത്ഥികളും അൽ അസദിന്റെ ബാത്ത് പാർട്ടിയുടെ ഭാഗമോ അദ്ദേഹത്തിന്റെ ഭരണകൂടത്തോട് വിശ്വസ്തരോ ആയതിനാൽ സിറിയന്‍ തിരഞ്ഞെടുപ്പ് ഒരു പ്രഹസനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രധാന വിമര്‍ശനം.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More