വരവര റാവുവിന്റെ ഓര്‍മ്മ നഷ്ടപ്പെട്ടു, അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യയും മക്കളും

ഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ച കവിയും വാഗ്മിയും അക്കാദമീഷ്യനും സാംസ്കാരിക പ്രവര്‍ത്തകനുമായ വരവര റാവുവിനെ ഉടന്‍ ജയില്‍ മോചിതനാക്കനമെന്നാവശ്യപ്പെട്ട്‌ ഭാര്യ ഹേമലത മക്കളായ സഹജ, അനല, പവന എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ദേശദ്രോഹ കുറ്റം ചുമത്തി എന്‍ഐഎ അറസ്റ്റു ചെയ്ത റാവുവിനെ ഭീമ കോറഗാവ് കേസില്‍ വിചാരണത്തടവുകാരന്‍ എന്ന നിലയില്‍ ജയിലിലടക്കുകയാണ് ചെയ്തത്. അഞ്ചു തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും  എന്‍ഐഎ, കോടതിയില്‍ എതിര്‍ക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അദ്ദേഹം ജയിലില്‍ കഴിയുകയാണ്. ഇതിനിടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. വരവര റാവുവിന് ഇടയ്ക്കിടെ ബോധക്ഷയം സംഭവിക്കുന്നതായും 80 നോടടുത്ത പ്രായമുള്ള ഇദ്ദേഹം കടുത്ത ആരോഗ്യ പ്രശ്നത്തിലൂടെ കടന്നു പോകുന്നതായും നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെ കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് അദ്ദേഹത്തെ മുംബൈ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവിന് വേണ്ട ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിറെ ആരോഗ്യ കാര്യങ്ങളില്‍ തികഞ്ഞ അനാസ്ഥയാണ് ജയിലധികൃതര്‍ കാണിക്കുന്നതെന്ന് ആരോപിച്ച് മകള്‍ സഹജ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയിലാണ് ഇപ്പോള്‍ അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടരുതെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ഒന്നടങ്കം രംഗത്ത് വന്നിരിക്കുന്നത്.

''ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ വളരെ പെട്ടെന്ന് നശിച്ചു കൊണ്ടിരിക്കുകയാണ്''- കുടുംബം കത്തില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹവുമായി കുടുംബാംഗങ്ങള്‍ സംസാരിച്ചിരുന്നു. ആരോഗ്യ സ്ഥിതിയെ കുറിച്ചാരാഞ്ഞ തങ്ങളോട് 70 വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന മാതാപിതാക്കളുടെ ശവസംസ്കാരത്തെ കുറിച്ചാണ് സംസാരിച്ചത് എന്ന് കേന്ദ്രത്തിനയച്ച കത്തില്‍ അവര്‍ ചൂണ്ടിക്കട്ടി. ഭാഷയും വാക്കുകളും മറന്നു പോകുന്നതായും തെലുങ്കില്‍ സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഹിന്ദിയിലേക്ക് വഴുതിപ്പോകുന്നതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. കൊവിഡ് കാലത്ത് മനുഷ്യത്വപരമായ ഇടപെടല്‍ ഉണ്ടാവണമെന്ന് രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More