പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2013 ലെ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്. കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള്) തര്‍ക്ക പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യന്‍, ചൈനീസ് സൈനികരെ പരസ്പര ധാരണയോടെ പിന്‍വലിക്കുന്നതിനെക്കുറിച്ച് നരേന്ദ്ര മോദി 2013 ല്‍ ചെയ്ത ട്വീറ്റാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ഇപ്പോള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. അന്ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിന്നു.
''ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന അവരുടെ സൈന്യത്തെ പിന്‍വലിക്കുന്നു, പക്ഷേ, എന്തിനാണ് ഇന്ത്യന്‍ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പാട്ടളക്കാരെ പിന്‍വലിക്കുന്നത് എന്നാണ് ഞാന്‍ ആശ്ചര്യപ്പെടുന്നത്? നമ്മള് എന്തിന് പിന്മാറണം?'' എന്നായിരുന്നു മോദിയുടെ അന്നത്തൈ ട്വീറ്റ് .
'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങളുടെ വാക്കുകള്‍ ഓര്‍ക്കുന്നുണ്ടോ? ആ വാക്കുകള്‍ക്ക് എന്തെങ്കിലും അര്‍ത്ഥമുണ്ടോ? നമ്മുടെ സൈന്യം നമ്മുടെ നാട്ടില്‍ നിന്ന് എന്തിനാണ് പിന്മാറുന്നതെന്ന് നിങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരുമോ? രാജ്യം അതിനുള്ള ഉത്തരം തേടുന്നു,' എന്ന് സുര്‍ജോവാല ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും മോദിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.