ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,721 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ ഇത് യഥാക്രമം 21,948,19 ,428, 18,256, 18,339,19,308 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. അതിനു തൊട്ടു മുന്‍ദിവസങ്ങളില്‍ പ്രതിദിന രോഗീ വര്‍ദ്ധന നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്നും ഇന്നലെയുമായി നിരക്ക് ഇരുപത്തിരണ്ടായിരത്തിനു മുകളിലെത്തിയിരിക്കുകയാണ്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 6,49,889 ലെത്തി. ഇതിനകം 3,94,319 പേര് രോഗവിമുക്തരായി. 4,12,988 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്. ഇത്തരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
മൊത്തം രോഗവ്യാപനത്തിന്റെ കണക്കനുസരിച്ച് കൊവിഡ്-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നിരുന്ന ഇന്ത്യ, വീണ്ടും വന്‍ വര്‍ദ്ധനവോടെ മുന്നോട്ട് നീങ്ങുകയാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ രോഗീ വര്‍ദ്ധനവില്‍ റഷ്യയെ മറികടന്നു മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്താനാണ് സാധ്യത.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 444 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി 377, 438, 506, 417, 375 എന്നിങ്ങനെയാണ് മരണനിരക്ക്.
നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് ഇന്നലെ ചെറിയ കുറവ് രേഖപ്പെടുത്തിയത് ഒഴിച്ചാല്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 400-500 നും ഇടയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 18,669 ആയി.