യു.എ.ഇ-യിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കനത്തപിഴ ചുമത്തുന്നതിനു പുറമേ നിയമലംഘകരുടെ ഫോട്ടോയും പ്രസിദ്ധീകരിച്ചു തുടങ്ങി. മാസ്ക് ധരിക്കാതിരിക്കുക, കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിക്കുക, പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയോ അല്ലെങ്കില്‍ അത്തരം പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ ചെയ്തവരുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്.
2000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിച്ചവരുടെ വിവരങ്ങളാണ് ബുധനാഴ്ച വൈകുന്നേരം നടന്ന ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് അധികൃതര്‍ പുറത്തുവിട്ടത്. യാത്രവിലക്ക് ലംഘിച്ച് ഒരു എമിറേറ്റിൽ നിന്ന് മറ്റൊരു എമിറേറ്റിലേക്ക് യാത്ര ചെയ്ത് രണ്ടായിരം ദിർഹം പിഴ ലഭിച്ചവരെയും കൂട്ടത്തില്‍ കാണാം.
ആരോഗ്യ സുരക്ഷാ നടപടികള്‍ ലംഘിക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമലംഘനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുന്നത്.