കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കണമെന്ന് യുഡിഎഫ്, പറ്റില്ലെന്ന് ജോസ് കെ മാണി

കോട്ടയം: നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെച്ച് ജോസഫ്‌ വിഭാഗത്തിനു നല്‍കണമെന്ന യുഡിഎഫ് ആവശ്യം ജോസ് കെ മാണി തള്ളി. ഈ ആവശ്യമുന്നയിച്ച് കണ്‍വീനര്‍ ബെന്നിബെഹനാന്‍ നല്‍കിയ കത്തിനോടാണ് ജോസ് കെ മാണിയുടെ പ്രതികരണം. 

നേരത്തെയുണ്ടാക്കിയ ധാരണ പാലിക്കാന്‍ ആദ്യം ജോസ് വിഭാഗം തയാറാകണം, അതിനു ശേഷമാകാം മറ്റ് ചര്‍ച്ചകള്‍ എന്നാണു  യുഡിഎഫ് നേത്രുത്വത്തിന്റെ നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം 8 മാസം ജോസ് വിഭാഗത്തിനും തുടര്‍ന്ന് ആറുമാസം ജൊസഫ് വിഭാഗത്തിനും എന്നായിരുന്നു ധാരണ. എന്നാല്‍ ആ ധാരണ പാലിക്കാന്‍ തയാറല്ല എന്ന നിലപാടാണ് ഇപ്പോള്‍ ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്നത്. 

യുഡിഎഫ് ആവശ്യം ന്യായമാല്ലെന്നും നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി അണികളുടെ മനോവീര്യം ചോര്‍ത്തുന്ന നടപടികളാണ് പി.ജെ.ജോസഫ് കൈകൊണ്ടിട്ടുള്ളതെന്നും പാലാ ഉപതെരഞ്ഞെടുപ്പ് ഇതിനുദാഹരണമാണെന്നും ജോസ് കെ മാണി പറഞ്ഞു.

Contact the author

web desk

Recent Posts

Web Desk 19 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 19 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More