മണിപ്പൂരില്‍ മൂന്ന് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍; ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായി

മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധയില്‍. എംഎൽഎമാരായ സുഭാഷ് ചന്ദ്ര സിംഗ്, ടി. ടി. ഹാവോകിപ്, സാമുവൽ ജെൻഡായ് എന്നിവരാണ് കോണ്‍ഗ്രസിൽ ചേർന്നത്. സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന മറ്റ് പാര്‍ട്ടികളിലെ എംഎല്‍എമാരും പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. 

സഖ്യകക്ഷിയായ (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ) എൻപിപിയിലെ മൂന്നുമന്ത്രിമാരും ഒരു എംഎല്‍എയും രാജിവെച്ചു. ഇതില്‍ ഉപമുഖ്യമന്ത്രിയും ഉള്‍പ്പെടുന്നു. ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് സൂചന. ബീരേന്‍സിങ് ആണ് മുഖ്യമന്ത്രി.

ഇപ്പോൾ കോൺഗ്രസിന് സുവർണാവസരം ആണ്. മൂന്ന് വർഷം മുൻപ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും നിലനിർത്താൻ കഴിയാതെ പോയ ഭരണം  ഇപ്പോഴെങ്കിലും എത്തി പിടിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ്‌. മൂന്നുകൊല്ലം മുമ്പാണ് മണിപ്പൂര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 28 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. പക്ഷെ 21 എംഎല്‍എമാരുമായി രണ്ടാമതെത്തിയ ബിജെപി പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Contact the author

News Desk

Recent Posts

Web Desk 20 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More