കോവിഡ് മരണനിരക്ക് ചൂണ്ടിക്കാട്ടി ഗുജറാത്ത് മോഡലിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്ത് മോഡല്‍ എന്താണെന്ന് വെളിപ്പെട്ടെന്ന് മരണനിരക്ക് ചൂണ്ടിക്കാട്ടി രാഹുല്‍ വിമര്‍ശിച്ചു.
ദേശീയ ശരാശരി 2.86 ശതമാനമാണെങ്കിൽ ഗുജറാത്തിലെ കോവിഡ് മരണനിരക്ക് 6.25 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 3.73 ശതമാനം, രാജസ്ഥാനില്‍ 2.32 ശതമാനം. പഞ്ചാബില്‍ 2.17 ശതമാനം, പുതുച്ചേരിയില്‍ 1.98 ശതമാനം, ജാര്‍ഖണ്ഡില്‍ 0.5 ശതമാനം എന്നിങ്ങനെയാണ് മരണ നിരക്ക്. ഇതില്‍നിന്നുതന്നെ ഗുജറാത്ത് മോഡല്‍ എന്താണെന്ന് വ്യക്തമായതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ബിബിസിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.