എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കും - ആര്‍. ബാലകൃഷ്ണ പിള്ള

കൊല്ലം: എല്‍ഡിഎഫുമായി യാതൊരഭിപ്രായ വ്യത്യസവുമില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് നല്ല പരിഗണനയാണ് ലഭിച്ചത്. യു ഡി എഫുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്ത പച്ചകള്ളമാണെന്നും ഇതിനു പിന്നില്‍  ഐക്യ ജനാധിപത്യ മുന്നണിയിലെ ചില നേതാക്കാന്‍മാരാണെന്നും പാര്‍ടി ഉപനേതാവും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

തങ്ങളെയും പാര്‍ട്ടിയെയും പ്രതീക്ഷിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ആ വെള്ളം അങ്ങ് വാങ്ങി വയ്ക്കുന്നതാണ് നല്ലതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. യു ഡി എഫ് എന്ന പൊളിഞ്ഞ വണ്ടിയില്‍ ആരെങ്കിലും കയറുമോ എന്നും കെ.ബി ഗണേഷ് കുമാര്‍ ചോദിച്ചു. ലോകത്തിനു മാതൃകയായ പ്രവര്‍ത്തനമാണ് കൊവിഡ്‌ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ കൊവിഡ്‌ പ്രതിരോധത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ചെന്നിത്തലയും കോണ്‍ഗ്രസ്സും നടത്തുന്നത് എന്നും ആര്‍ ബാലക്ഷണ പിള്ള ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More