രാജ്യത്ത് കൊവിഡ്‌ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധന, 24 മണിക്കൂറിനുള്ളില്‍ 11,128 രോഗികള്‍

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,128 പേര്‍ക്കാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചത്.  ഇന്നലെ 11,009 ഉം വ്യാഴാഴ്ച  10,218 പേര്‍ക്കുമാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചത്.   ഒന്നരയാഴ്ച മുന്‍പ്  8,000 ത്തിലെത്തിയ പ്രതിദിന രോഗീ വര്‍ദ്ധന പിന്നീട് ഒന്‍പതിനായിരത്തിലേക്കും പതിനായിരത്തിലേക്കും കടന്നു. ഇന്നലത്തെ കണക്കനുസരിച്ച് അത് പതിനോരായിരത്തിലെത്തി. ഇന്ന് അത് വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. ക്രമാനുഗതമായ വര്‍ദ്ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ കാണുന്നത്.  ചില കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും പൊതുവില്‍ ഉയര്‍ന്ന നിര്‍ക്കിലാണ് പ്രതിദിന രോഗീ വര്‍ദ്ധനവ്. ഇന്നലത്തെ പോലെ ഇന്നത്തേതും  റെക്കോര്‍ഡ്‌ വര്‍ദ്ധനവാണ്.  എന്നാല്‍ കൊവിഡ്‌ -19 രോഗീ നിരക്ക് ഉയര്‍ന്ന എല്ലാ രാഷ്ട്രങ്ങളിലും ഈ കയറ്റിറക്കങ്ങള്‍ പതിവാണെന്ന് ഡാറ്റാ വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് ഒരു ദിവസത്തെ നിരക്ക് വെച്ച് ട്രെന്‍ഡ് പ്രവചിക്കാന്‍ കഴിയില്ല.

ഏറ്റവും പുതിയ കണക്കനുസരിച്ച്  ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,98,283 ആയി. കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനെയും സ്പെയിനിനെയും പിന്തള്ളി നാലാമതെത്തി  നില്‍ക്കുകയാണ് ഇന്ത്യ. ഒരര്‍ത്ഥത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട് ആശങ്കയുയാര്‍ത്തുന്ന രണ്ടു റെക്കോര്‍ഡുകളാണ് ഇന്ന് രാജ്യത്ത് ഉണ്ടായത്. ഒന്ന് ഇന്ത്യ കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതെത്തി എന്നതാണ്. രണ്ടാമത്തേത് പ്രതിദിന രോഗീ വര്ദ്ധനവിലെ  റെക്കോര്‍ഡാണ്. ആദ്യമായാണ്‌ പ്രതിദിന രോഗീ വര്‍ദ്ധന 11,128 എന്നാ സംഖ്യയിലെത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 394  പേരാണ് രാജ്യത്ത് കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ തൊട്ട് പിറകോട്ടുള്ള ദിവസങ്ങളില്‍ യഥാക്രമം 357, 270, 261, 296, 287, 259 എന്നിങ്ങനെയാണ് രാജ്യത്ത് കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടവരുടെ പ്രതിദിന കണക്ക്.

കഴിഞ്ഞ ഒരാഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടര്‍ന്ന പ്രതിദിന മരണനിരക്കില്‍ പക്ഷേ ഇന്നും ഇന്നലെയുമായി വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് ശുഭ സൂചനയല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 8,501 ആയി.1,47,195 പേര്‍ ഇതിനകം രോഗ വിമുക്തി നേടി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More