കണ്ണൂര്‍: സംസ്ഥാനത്ത് 18-ാമത് കൊവിഡ് മരണം ഇന്ന് കണ്ണൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പയഞ്ചേരി മുഹമ്മദ് പി.കെ ആണ് മരണപ്പെട്ടത്. ഇന്ന് (ബുധന്‍) കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതിനിടയില്‍ മുഹമ്മദിന്റെ മരണം സംഭവിക്കുകയായിരുന്നു. 73 വയസ്സായിരുന്നു.
മസ്ക്കറ്റില്‍ നിന്നെത്തിയ മുഹമ്മദിന്റെ സമ്പര്‍ക്കത്തില്‍ ആര്‍ക്കെങ്കിലും രോഗം വന്നിട്ടുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.