രോഗികളുടെ എണ്ണം ഉയരുന്നു, രാജ്യത്ത് പ്രതിദിനം പതിനോരായിരത്തോളം പുതിയ രോഗികള്‍

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,218  പേര്‍ക്കാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചത്. ഇന്നലെ 8,442 ഉം തിങ്കളാഴ്ച 10,864  ഉം ഞായറാഴ്ച 9,668 ഉം ശനിയാഴ്ച 10,682 ഉം വെള്ളിയാഴ്ച 9,889 ഉം വ്യാഴാഴ്ച 9,633 ഉം ബുധനാഴ്ച 8,485 ഉം ചൊവ്വാഴ്ച  8,097 ഉം പേര്‍ക്കാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചത്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ കാണുന്നത്. ഇന്നലത്തെ നിരക്കിലെ താഴ്ചപോലെ ചില കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും പൊതുവില്‍ ഉയര്‍ന്ന നിര്‍ക്കിലാണ് പ്രതിദിന രോഗീ വര്‍ദ്ധനവ്. 

എന്നാല്‍ കൊവിഡ്‌ -19 രോഗീ നിരക്ക് ഉയര്‍ന്ന എല്ലാ രാഷ്ട്രങ്ങളിലും ഈ കയറ്റിറക്കങ്ങള്‍ പതിവാണെന്ന് ഡാറ്റാ വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് ഒരു ദിവസത്തെ നിരക്ക് വെച്ച് ട്രെന്‍ഡ് പ്രവചിക്കാന്‍ കഴിയില്ല.

ഏറ്റവും പുതിയ കണക്കനുസരിച്ച്  ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,76,146 ആയി. കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇറ്റലിയെ പിന്തള്ളി ആറാമതെത്തി നില്‍ക്കുകയാണ്. അടുത്ത നാലുദിവസത്തിനകം ലോക പട്ടികയില്‍ ബ്രിട്ടനെയും പെറുവിനെയും മറികടന്നു ഇന്ത്യ നാലാം സ്ഥാനത്തെത്താനാണ് സാധ്യത.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 270 പേരാണ് രാജ്യത്ത് കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ 266  ഉം തിങ്കളാഴ്ച 261 ഉം ഞായറാഴ്ച  296 ഉം ശനിയാഴ്ച  287 ഉം വെള്ളിയാഴ്ച 259  പേരുമാണ് രാജ്യത്ത് കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടത്. പ്രതിദിന മരണനിരക്ക് കഴിഞ്ഞ ഒരാഴ്ചയിലാകെ  ഏകദേശം ഈ നിരക്കില്‍ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 7,750 ആയി.1,34,670  പേര്‍ ഇതിനകം രോഗ വിമുക്തി നേടി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More