കോഴിക്കോട്: ബംഗലുരുവില്‍ നിന്ന് തിരിച്ചെത്തിയ തിരുമംഗലത്ത് ബീരാന് കുട്ടിയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് 58 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തിനു ഇന്നലെ രാവിലെ മുതല്‍ അസ്വസ്തതകള്‍ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. രാത്രിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പെരുമണ്ണ പാറക്കുളം സ്വദേശിയായ ബീരാന് കുട്ടി കഴിഞ്ഞ വാരത്തിലാണ് ബംഗലുരുവില്‍ നിന്ന് എത്തിയത്. ഇതേ തുടര്‍ന്ന് വീട്ടില്‍ തന്നെ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന് രക്താതിസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായാണ് വിവരം. ഇയാളുടെ മരണത്തെ തുടര്‍ന്ന് ഭാര്യയടക്കം സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.