കേരളാ കോൺഗ്രസ് ജേക്കബ് - ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം നടക്കില്ല

കേരള കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയിക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം നടന്നേക്കില്ല. ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഭൂരിഭാഗം നേതാക്കളും ലയനത്തിന് എതിരാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ലയനം ജോണി നെല്ലൂരിന്റെ മാത്രം ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫിലും പാർട്ടിക്കുള്ളിലും തുടര്‍ന്നും അർഹമായ പരിഗണന ലഭിക്കുമോ എന്നതാണ് ജേക്കബ് വിഭാഗത്തിന്‍റെ പ്രധാന ആശങ്ക. എന്നാല്‍, ജോസ് കെ. മാണിക്കെതിരെ യുഡിഎഫിൽ കരുത്ത് തെളിയിക്കുക എന്ന ലക്ഷ്യമാണ് ജോസഫ് വിഭാഗത്തിനുള്ളത്. അനൂപ് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതോടെ ലയനനീക്കം ജോസഫ് വിഭാഗവും തളളി. ലയന ചർച്ചകളുമായി ജോണി നെല്ലൂർ മുന്നോട്ടുപോയാലും, പാർട്ടിയിലെ ഏക എംഎൽഎയായ അനൂപ് ഇല്ലാതെ ജേക്കബ് ഗ്രൂപ്പുമായി ലയിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ജോസഫ് ഗ്രൂപ്പിലെ വികാരം.

അതേസമയം, പഴയ ജോസഫ് ഗ്രൂപ്പ് വീണ്ടും ഒന്നായാൽ അർഹമായ പരിഗണന നല്കുമെന്ന സൂചന യുഡിഎഫ് നേതാക്കൾ നല്‍കിയിരുന്നു. എന്നാല്‍ ആർക്കൊക്കെ എന്തൊക്കെ നല്‍കുമെന്ന കാര്യത്തില്‍ യുഡിഎഫ് വ്യക്തത വരുത്തിയിരുന്നില്ല. ലയന ചര്‍ച്ച വിവാദമായതോടെ യുഡിഎഫ് നേതാക്കൾ വിഷയത്തിൽ ഇടപെട്ടിരുന്നു.

Contact the author

News Desk

Recent Posts

Web Desk 1 week ago
Politics

'അതൊരു കൊളോക്കിയൽ ഉപമ, പിന്‍വലിക്കുന്നു'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരന്‍

More
More
News Desk 1 week ago
Politics

ആപ് - ട്വന്‍റി ട്വന്‍റി സഖ്യത്തെ തള്ളി യുഡിഎഫും എല്‍ഡിഎഫും

More
More
Web Desk 1 week ago
Politics

'അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി കരക്കാര്‍ കല്യാണം നടത്തരുത്'; സിപിഎമ്മിനെ തള്ളി സിപിഐ

More
More
National Desk 1 week ago
Politics

നടന്‍ പ്രകാശ് രാജിനെ രാജ്യസഭയിലേക്കയക്കാന്‍ ടിആര്‍എസ്

More
More
Web Desk 1 month ago
Politics

'ഇതോ സെമി കേഡര്‍?' സുധാകരനെതിരെ വീണ്ടും കെ വി തോമസ്‌

More
More
Web Desk 1 month ago
Politics

തോമസിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തരൂരിനോടുള്ള അനീതിയാകും - കെ. മുരളീധരന്‍

More
More