രാജ്യത്ത് പ്രതിദിനരോഗീ നിരക്കില്‍ വന്‍ വര്‍ദ്ധന, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,633 രോഗികള്‍

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,633  പേര്‍ക്കാണ് കൊവിഡ്‌ -19 സ്ഥിരീകരിച്ചത്. ഇന്നലെയിത് 8,485  ഉം ചൊവാഴ്ച  8,097 പേര്‍ക്കുമാണ് കൊവിഡ്‌ -19 സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുദിവസങ്ങളായി 8000 ത്തിനു മുകളില്‍ തുടര്‍ന്നിരുന്ന പ്രതിദിന രോഗീ വര്‍ദ്ധന ഇന്ന് ഒറ്റയടിക്ക് 9,633 ലെക്കെത്തിയിരിക്കുകയാണ്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,16,824 ആയി.

പ്രതിദിന രോഗീ വര്‍ദ്ധനവ് കൂടുന്നതിനനുസരിച്ച് കൊവിഡ്‌ വ്യാപനം ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുകളിലേക്ക് എത്തുകയാണ്. കൊവിഡ്‌ താണ്ഡവമാടിയ ഫ്രാന്‍സിനെ (1,89,220 രോഗികള്‍) പുറകിലാക്കിയാണ് ഇന്ത്യ ഇപ്പോള്‍ ഏഴാമതെത്തിയിരിക്കുന്നത്. യൂറോപ്പില്‍ ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ (2,33,836) ഉള്ള ഇറ്റലിയാണ് പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുമുകളിലുള്ളത്. രോഗീ വര്‍ദ്ധനവില്‍  ഇറ്റലിയില്‍ പ്രതിദിനം വെറും 500 താഴെ പുതിയ രോഗികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അതിവേഗം ഇന്ത്യ പട്ടികയില്‍ മുകളിലെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 259 പേരാണ് രാജ്യത്ത് കൊവിഡ്‌ -19 ബാധിച്ച് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 6,088 ആയി. 1,04,047  പേര്‍ ഇതിനകം രോഗ വിമുക്തി നേടി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More