കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശിയായ ഇവർ അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 26 വയസായിരുന്നു. കഴിഞ്ഞ 20 നാണ് ഇവർ ദുബായിൽ നിന്ന് കേരളത്തിൽ എത്തിയത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ സ്രവം തൃശ്ശൂർ മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുത്രിയിലിരിക്കെയാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടത്. അർബുദ രോഗം മൂർച്ഛിച്ചാണ് മരണം സംഭവിച്ചത്. സ്രവ പരിശോധനക്ക് ശേഷമാകും ഇവരുടെ സംസ്കാരം സംബന്ധിച്ച് തീരുമാനം എടുക്കുക.
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു