കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില മരവിപ്പിച്ചു. തെരെഞ്ഞെടുപ്പ് കമ്മീഷനാണ് നടപടി സ്വീകരിച്ചത്. ചിഹ്നം ജോസഫ് വിഭാഗം ദുരുപയോഗം ചെയ്യുന്നെന്ന പരാതിയിലാണ് നടപടി. ജോസഫ് വിഭാഗത്തിനെതിരെ ജോസ് വിഭാഗമാണ് തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചത്. ജനുവരി 20 വരെയാണ് ചിഹ്നം മരവപ്പിച്ചത്. ജനുവരി 20 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ വാദം കേൾക്കും.
കോടതി വിധിയെ തുർന്നാണ് രണ്ടില ചിഹ്നം ജോസഫ് വിഭാഗത്തിന് ലഭിച്ചത്. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ഇരു കേരള കോൺഗ്രസുകളും രണ്ടില ചിഹ്നത്തിന്റെ പേരിൽ കൊമ്പുകോർക്കുന്നത്. പരസ്യ ഏറ്റുമുട്ടൽ പാടില്ലെന്ന യു ഡി എഫ് നിർദ്ദേശത്തിന് വിരുദ്ധമായാണ് ജോസ് വിഭാഗം ചിഹ്നം മരവിപ്പിക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പാല ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കുട്ടനാട്ടിൽ ജോസ് വിഭാഗം മറുപടി നൽകുമെന്ന സൂചനകൾ ഇതോടെ ശക്തമായി.