കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികള്‍ക്ക് നല്കിയ പൊതുമാപ്പിനുള്ള അവസരം ഉപയോഗിക്കാത്തവരെ കുവൈത്ത് ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുമെന്ന് വാര്‍ത്ത. കുവൈത്തിലെ പ്രാദേശിക പത്രങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്. പൊതു മാപ്പിനുള്ള രണ്ട് അവസരങ്ങള്‍ നല്‍കിയിട്ടും കൌശല പൂര്‍വ്വം രാജ്യത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നിഗമനത്തോടെ കര്‍ശന നിലപാടിലേക്ക് രാജ്യം കടക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിയമ ലംഘകരെ ഇനി രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ട് നാടുകടത്തിയെക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി വര്‍ഷങ്ങളായി രാജ്യത്തെ കബളിപ്പിച്ച് താമസിക്കുന്ന നിയമ ലംഘകര്‍ക്ക് ഇനിയൊരവസരം ലഭിക്കില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം ഒരു ലക്ഷത്തോളം പേര് അനധികൃതമായി കുവൈത്തില്‍ താമസിച്ചു ജോലി ചെയ്യുന്നുണ്ട് എന്നാണ് കണക്ക്.