രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കും: പ്രധാനമന്ത്രി

ഇന്ത്യയുടെ വളർച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയെ മന്ദീഭവിപ്പിച്ചിരിക്കാം, പക്ഷേ ഇന്ത്യയുടെ വളർച്ച തിരികെ ലഭിക്കും. അൺലോക്കിന്‍റെ ആദ്യഘട്ടത്തിൽ തന്നെ വളർച്ച തിരിച്ചുപിടിക്കുന്നത് ആരംഭിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വാർഷിക സമ്മേളനത്തിൽ വീഡിയോ കോണ്‍ഫറൻസിലൂടെ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പടർന്നു തുടങ്ങിയപ്പോൾ ഇന്ത്യ ശരിയായ സമയത്ത് ശരിയായ നടപടികൾ എടുത്തുവെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. 'നമ്മൾ‌ ശരിയായ സമയത്ത് ശരിയായ നടപടികൾ കൈക്കൊണ്ടു. ഭൗതിക വിഭവങ്ങൾക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ മാത്രമല്ല, മാനവവിഭവശേഷി സംരക്ഷിക്കാനും സർക്കാർ ശ്രമിച്ചു. കോവിഡ് പോരാട്ടത്തിനിടയിൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനാണ് മുൻ‌ഗണന' -മോദി പറഞ്ഞു.

ലോക്ക്ഡൗണിൽ എട്ടാം തിയ്യതിക്കു ശേഷം കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാം എന്ന സൂചനയാണ് മോദി നൽകിയത്. സ്വയം പ്രാപ്തമാകലാണ് രാജ്യത്തിന്റെ ലക്ഷ്യം. ചെറുകിട, സൂക്ഷമ വ്യവസായ മേഖലയില്‍ ഉണര്‍വിന് കൂടുതല്‍ നടപടികള്‍ കൈകൊള്ളും. തൊഴില്‍ മേഖല ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More