സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; സർവീസുകൾ ഇങ്ങനെ

സംസ്ഥാനത്ത് നാളെ മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ആറ് ട്രെയിന്‍ സര്‍വീസുകളാണ് തുടങ്ങുന്നത്. റിസര്‍വേഷന്‍ നിര്‍ബന്ധമാണ്. ആരോഗ്യപരിശോധനയില്‍ കോവിഡ് ലക്ഷങ്ങളുണ്ടെങ്കില്‍ യാത്രാനുമതി ലഭിക്കില്ല. ഓരോ സംസ്ഥാനത്തേയും കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കണം. നിലവില്‍ തിരുവനന്തപുരത്തുനിന്നും ന്യൂഡല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസ്സ് മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. 

കോവിഡ് ജാഗ്രത മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാവും യാത്ര അനുവദിക്കുക. യാത്രയിലുടനീളം സാനിറ്റെസറും മാസ്‌കും നിര്‍ബന്ധമാണ്. ട്രെയിനുള്ളില്‍ ടിക്കറ്റ് പരിശോധനയുണ്ടായിരിക്കില്ല. എന്നാല്‍ പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണം യാത്രയിലുടനീളമുണ്ടാവും. എതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ തോന്നുന്നവർ 138/139 തുടങ്ങിയ ടോള്‍ഫ്രീ നമ്പരുകളില്‍ ബന്ധപ്പെടണം.

ട്രെയിനുകളുടെ സമയവിവരപ്പട്ടിക ഇങ്ങനെ:

  1. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. മടക്ക ട്രെയിന്‍ കോഴിക്കോട്ടുനിന്ന് പകല്‍ 1.45ന് (എല്ലാദിവസവും).
  2. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്ക ട്രെയിന്‍ കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).
  3. തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകല്‍ 9.30ന് പുറപ്പെടും. മടക്ക ട്രെയിന്‍ ലോക്മാന്യ തിലകില്‍നിന്ന് പകല്‍ 11.40ന് (എല്ലാദിവസവും).
  4. എറണാകുളം ജംഗ്ഷന്‍- നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകല്‍ 1.15ന് പുറപ്പെടും. മടക്ക ട്രെയിന്‍ നിസാമുദീനില്‍നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും).
  5. എറണാകുളം ജംഗ്ഷന്‍- നിസാമുദീന്‍ (തുരന്തോ) എക്‌സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെടും. മടക്ക ട്രെയിന്‍ ശനിയാഴ്ചകളില്‍ നിസാമുദീനില്‍നിന്ന് രാത്രി 9.35ന്.
  6. തിരുവനന്തപുരം സെന്‍ട്രല്‍ -എറണാകുളം ജംഗ്ഷന്‍ (06302): പ്രതിദിന പ്രത്യേക ട്രെയിന്‍ തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും.
  7. എറണാകുളം ജങ്ഷന്‍- തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിന്‍ പകല്‍ ഒന്നിന് പുറപ്പെടും.
  8. തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ ആറുമുതല്‍ സര്‍വീസ് ആരംഭിക്കും. മടക്ക ട്രെയിന്‍ പകല്‍ മൂന്നിന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടും.
Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More