ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള് മരിച്ചു. മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയ് ആണ് മരിച്ചത്. 38 വയസായിരുന്നു ഇദ്ദേഹത്തിന്സ്രവപരിശോധനാ ഫലം ഇന്ന് വൈകീട്ട് ലഭിക്കും. അബുദാബിയിൽ നിന്ന് എത്തിയതാണ് ഇയാൾ. രോഗ ലക്ഷണങ്ങളെ തുടർന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
കൊവിഡ് ബാധിച്ച് ഇന്ന് പത്തനംതിട്ട തിരുവല്ല സ്വദേശിയായ ജോഷി മരണപ്പെട്ടിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഈ മാസം 11 നാണ് ഇയാൾ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. രോഗലക്ഷണത്തെ തുടർന്ന് 18 ആം തിയ്യതി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്നു. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ട് ആയി. ഇന്നലെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചിരുന്നു.