കൊവിഡ് -19 വ്യാപനം: തുര്‍ക്കിയെ പിന്തള്ളി പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്‌

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7460 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ രോഗീവര്‍ദ്ധനാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന നിരക്കില്‍ സ്ഥിരത നിലനിര്‍ത്തുന്നതായി കാണാം. ദിനംപ്രതി ഏഴായിരത്തിന് തൊട്ടു താഴെയും മുകളിലുമായി രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. സ്ഥിരതയോടെ അതിവേഗമുള്ള ഈ വളര്‍ച്ചയാണ് കൊവിഡ്‌ -19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ 9-ാം സ്ഥാനത്തെത്തിച്ചിരിക്കുന്നത്. 1,60,000 രോഗികളുള്ള തുര്‍ക്കിയെ 5000 ത്തിലധികം അധികരോഗികളുടെ വര്‍ദ്ധനവോടെയാണ് ഇന്ത്യ മറികടന്നിരിക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്ന മുന്നേറ്റമാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ തീര്‍ത്തും നിയന്ത്രണാതീതമാകുമെന്ന ആശങ്ക രാജ്യത്താകെ നിലനില്‍ക്കുകയാണ്.

ലോക പട്ടികയില്‍ 1,82,452  രോഗികളോടെ ഇന്ത്യയുടെ തൊട്ടുമുകളില്‍ നില്‍ക്കുന്നത് ജര്‍മ്മനിയാണ്. രോഗീ വര്‍ദ്ധനവില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അതിവേഗം ഇന്ത്യ പട്ടികയില്‍ മുകളിലെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്ത് കൊവിഡ് -19 ബാധിച്ചവരുടെ എണ്ണം 1,65,799  ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 4,711 കവിഞ്ഞു. 71,106 ഇതിനകം രോഗവിമുക്തി നേടി. 75,817 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Contact the author

web De

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More