രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,092 പുതിയ രോഗികള്‍, 305 മരണം

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ റിക്കോര്‍ഡ്  വര്‍ദ്ധനവാണുണ്ടായത്. 14,092 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് -19 ബാധിച്ചവരുടെ എണ്ണം 1,45,962  ആയി. ഇന്നലെ 6997 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത് എങ്കില്‍ ഇന്ന് അത് ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞ നാലുദിവസങ്ങളിലായി ഉയര്‍ന്ന തോതിലാണ് രോഗീ സ്ഥിരീകരണം നടക്കുന്നത്. വെള്ളി - 6088, ശനി - 6654, ഞായര്‍ - 6767, തിങ്കള്‍ - 6997 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലെ രോഗീവര്ദ്ധനാ നിരക്ക്. 

മഹാരാഷ്ട്ര, തമിഴ്‌നാട്‌ , ഗുജറാത്ത്, ഡല്‍ഹി , രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് രോഗീ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 52,667 പേര്‍ക്കും  തമിഴ്‌നാട്ടില്‍ 17,082 പേര്‍ക്കും  ഗുജറാത്തില്‍ 14,468 പേര്‍ക്കും ഡല്‍ഹിയില്‍ 14,053 പേര്‍ക്കും രാജസ്ഥാന്‍  7,173 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 4,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 305  പേരാണ് മരണപ്പെട്ടത്. ഇതോടെ അടുത്ത രണ്ടുമാസങ്ങളില്‍ കടുത്ത ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കാര്യങ്ങള്‍ ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണാ തീതമാകുമെന്ന ആശങ്കയിലാണ് ആരോഗ്യ മന്ത്രാലയം. വെന്റിലേറ്റര്‍ അടക്കമുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കാനിടയുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ സജ്ജരാകാനും കേന്ദ്ര നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More