കൊച്ചി: സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികളുടെ വിമാന ടിക്കറ്റിനായി ഗള്‍ഫ് രാജ്യങ്ങളിലെ എംബസ്സികളിലുള്ള ക്ഷേമനിധി പണം ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളാ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
എംബസ്സികളിലുള്ള ക്ഷേമനിധി (കമ്യുണിറ്റി വെല്‍ഫയര്‍ ഫണ്ട് ) പാവപ്പെട്ട പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് എടുത്തുനല്കാന് വിനിയോഗിക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജിയിലെ വാദം കേള്‍ക്കലിനിടെയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ്റ് സോളിസിറ്റര്‍ ജനറല്‍ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമ്മതം അറിയിച്ചത്.