മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് -19 വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കേരളത്തിന് കത്തയച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്കാണ് മഹാരാഷ്ട്രാ ഡയറകടറെറ്റ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കത്തയച്ചിരിക്കുന്നത്. 50 ഡോക്ടര്‍മാരെയും 100 നഴ്സുമാരെയും നല്‍കണമെന്നാണ് ആവശ്യം.
മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ, സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി നേരത്തെ നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത്. ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്കാമെന്നു കേരളം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
പുതുതായി മഹാരാഷ്ട്ര മഹാലക്ഷ്മി റേസ് കോഴ്സില്‍ ആരംഭിക്കുന്ന 600 ബെഡ്ഡുള്ള കൊവിഡ് സെന്‍റരിലേക്കാണ് കേരളത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ ക്ഷണിക്കുന്നത്. താമസം, ഭക്ഷണം, വ്യക്തിസുരക്ഷ എന്നിവക്ക് പുറമെ മെച്ചപ്പെട്ട വേതനവും കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മഹാരാഷ്ട്ര വാഗ്ദാനം ചെയ്തിട്ടുണ്ട്.