ജെഎന്‍യു വൈസ് ചാന്‍സിലറെ പുറത്താക്കണമെന്ന് എം.പി.മാര്‍

ഡൽഹി ജവഹർലാൽ നെ​ഹ്റു സർവകലാശാലയിലെ വൈസ്‌ ചാൻസിലർ എം. ജഗദേഷ്‌ കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌  രാജ്യസഭയിലെ പ്രതിപക്ഷ എം.പി. മാർ  നിവേദനം നൽകി. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേശ്‌ പൊക്രിയാലിനാണ് എം.പി. മാർ നിവേദനം നൽകിയത്. സർവകലാശാലയിലുണ്ടായ ആക്രമണം ജഗദേഷ്‌ കുമാറിന്റെ അറിവോടുകൂടിയാണെന്ന് നിവേദനത്തിൽ എം. പി. മാർ ആരോപിച്ചു. ജ​ഗദേശ് കുമാർ വിസി പദവിയിൽ തുടരുന്നത്‌ നീതീകരിക്കാനാവാത്തതും രാജ്യത്തിന്‌ അപമാനവുമാണെന്ന്‌ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

അടിയന്തരമായി വിസിയെ പുറത്താക്കാൻ തയ്യാറാവണമെന്നും നിവേദനത്തിൽ എം.പി. മാർ ആവശ്യപ്പെട്ടു.  എളമരം കരിം, കെ. കെ. രാഗേഷ്‌,  ബിനോയ്‌ വിശ്വം, ജോസ്‌ കെ. മാണി, ജയ്‌റാം രമേശ്‌, അഹമ്മദ്‌ പട്ടേൽ,    ടി. കെ. രംഗരാജൻ, ഝർണ ദാസ്‌, വൈകോ തുടങ്ങിയവരാണ് നിവേദനത്തിൽ ഒപ്പിട്ടിട്ടുള്ളത്. കെ.കെ. രഗേഷ്‌, ബിനോയ്‌ വിശ്വം എന്നിവർ നിവേദനം രമേശ്‌ പൊക്രിയാലിന്‌ കൈമാറി.

അധ്യാപകരും വിദ്യാർഥികളും ആക്രമിക്കപ്പെട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത സർവകലാശാലാ അധികൃതരുടെ സമീപനം സംശാസ്പദമാണ്. രാജ്യത്തെ സുപ്രധാന സർവകലാശാലയിലുണ്ടായ അതിക്രമം രാജ്യത്തിനും പാർലമെന്റിനും കളങ്കമാണ്‌. ക്യാമ്പസിലുണ്ടായ കലാപസമാനമായ സാഹചര്യത്തിനെതിരെ അന്താരാഷ്‌ട്രതലത്തിൽ പ്രതികരണമുണ്ടായി.  കേന്ദ്രസർക്കാറിന്റെ മൂക്കിനുകീഴിൽനടന്ന ആക്രമണത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകണം. രാജ്യത്തിന്റെ അന്താരാഷ്‌ട്രതലത്തിലുള്ള പ്രതിച്ഛായ, ജനാധിപത്യ മൂല്യങ്ങൾ, ഉന്നത വിദ്യാഭ്യാസ സംവിധാനം എന്നിവ ഉയർത്തിപ്പിടിക്കുന്ന സന്ദേശം അക്രമികൾക്കെതിരായ നടപടിയിലൂടെ നൽകാനാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 16 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 17 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More