കൊച്ചി: ബംഗളൂരുവില്‍ നിന്ന് ഇന്ന് രാവിലെ 9 മണിയോടെ കൊച്ചിയിലെത്തിയ പ്രത്യേക ട്രെയ്നില്‍ ആണ് രോഗ ലക്ഷണങ്ങളുള്ള 19 പേര് എത്തിയിരിക്കുന്നത്. 137 പുരുഷന്മാരും 130 സ്ത്രീകളുമടക്കം 267 യാത്രക്കാരാണ് കൊച്ചിയില്‍ ഇറങ്ങിയത്. ഇതില്‍ 19 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉള്ളതായാണ് വിവരം.
ലക്ഷണങ്ങള്‍ ഉള്ളവരെ കൊച്ചി, ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ,കോട്ടയം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലുമായി പ്രവേശിപ്പിച്ചു. ട്രെയിനില്‍ എത്തിയ 153 പേരെ വീടുകളില്‍ ക്വാറന്റൈനില്‍ ആക്കിയതായി ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.