ആഭ്യന്തര വിമാനയാത്രികര്‍ക്ക് ക്വാറന്‍റൈന്‍: കേന്ദ്ര-സംസ്ഥാന നിലപാടുകളില്‍ അവ്യക്തത

ഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്ന ഘട്ടത്തില്‍ യാത്രക്കാരുടെ ക്വാറന്‍റൈന്‍ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. വിമാന യാത്രക്കാര്‍ക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. എന്നാല്‍ സാനിറ്റൈസര്‍, മാസ്ക്, ഗ്ലൌസ് എന്നിവ എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തിയാണ് അഭ്യന്തര സര്‍വീസ് മെയ്‌ 25 മുതല്‍ ആരംഭിക്കുന്നത്. യാത്രക്കാരോട് കൊവിഡ്‌ നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഗള്‍ഫില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ നാട്ടിലെക്കെത്തുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ നിയന്ത്രണങ്ങളിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നതെന്നും ഇതിന്റെ ഭാഗമായി അഭ്യന്തര വിമാന സര്‍വീസുകള്‍ വഴി എത്തുന്നവരെയും രണ്ടാഴ്ചത്തേക്ക് ക്വാറന്‍റൈനില്‍ ആക്കുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ പറഞ്ഞിരുന്നു. ഇതിനു വ്യത്യസ്തമായ പ്രസ്താവനയാണ് വ്യോമയാന മന്ത്രി നടത്തിയിരിക്കുന്നത്.

അതേസമയം  ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റും വന്ന് ആവശ്യം കഴിഞ്ഞ ഉടനെ മടങ്ങുന്നവരുടെ കാര്യത്തില്‍ നിബന്ധനകള്‍ വെയ്ക്കില്ലെന്നും അഭ്യന്തര വിമാന സര്‍വീസ് വഴി സംസ്ഥാനത്ത് തങ്ങാനായി വരുന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More