ചൈനയിലെ വിമാനത്താവളത്തില്‍ മലയാളി വിദ്യാർത്ഥികൾ കുടുങ്ങി

കൊറോണ വൈറസ് ഭീതിയിൽ ചൈനയിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങി. കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ച 21 മലയാളി വിദ്യാർത്ഥികളാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവർ എല്ലാവരും ചൈനയിലെ ഡാലിയൻ  മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ  വിദ്യാർത്ഥികളാണ്. കുംമ്നിം​ഗ് വിമാനത്താവളത്തിൽ നിന്നാണ് ഇവർക്ക് യാത്രാ അനുമതി നിഷേധിച്ചത്.

സിങ്കപ്പൂർ വഴി കേരളത്തിൽ എത്താനാണ് ഇവർ വിമാനത്താവളത്തിൽ എത്തിയത്. യാത്രക്കുള്ള ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നെങ്കിലും വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. ഈ മാസം 3 നാണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്തത്. ചൈനയിൽ നിന്നുള്ള വിദേശ വിദ്യാർത്ഥികൾക്ക് സിങ്കപ്പൂരിലേക്ക് പോകാൻ അനുമതി ഇല്ലാത്തതാണ് ഇവർക്ക് വിനയായത്. ഈ വിവരം ബോർഡിം​ഗ് പാസ് എടുക്കുന്ന സമയത്താണ് എയർലൈൻ ജീവനക്കാർ വിദ്യാർത്ഥികളെ അറിയിച്ചത്.

തിരിച്ച് ചൈനയിലേക്ക് പോകില്ലെന്ന് എഴുതി നൽകിയ ശേഷമാണ് യൂണിവേഴ്സിറ്റി അധികൃതർ വിദ്യാർത്ഥികൾക്ക് നാട്ടിൽ പോകാൻ അനുമതി നൽകിയത്. ഇത് മൂലം ഇവർക്ക് ഹോസ്റ്റലിലേക്ക് മടങ്ങാനാകില്ല.  ഇവരുടെ വിസയുടെ കാലാവധി ഈ മാസം 28-ന് അവസാനിക്കുന്നതും പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. വിസയുടെ കാലാവധി ​ദീർഘിപ്പിക്കണമെങ്കിൽ ഇവർക്ക് ആദ്യം ഇന്ത്യയിൽ എത്തണം.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More