സംസ്ഥാനത്ത് ബാര്‍ബര്‍ ഷാപ്പുകള്‍ തുറക്കാന്‍ അനുമതി

തിരുവനന്തപുരം: ലോക്ക് ഡൌണ്‍ തുടങ്ങിയതോടെ അടച്ചു പൂട്ടിയ ബാര്‍ബര്‍ ഷാപ്പുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. മുടിവെട്ടാന്‍  മാത്രമേ തലക്കാലത്തേക്ക് അനുമതിയുള്ളൂ. ഫേഷ്യല്‍ തുടങ്ങിയ സൌന്ദര്യ വര്‍ധക ആക്ടിവിറ്റികള്‍ക്ക് അനുമതിയില്ല.

ലോക്ക് ഡൌണ്‍ 4-ാം ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് കഴിഞ്ഞ രണ്ടുമാസത്തോളമായി അടഞ്ഞു കിടക്കുന്ന ബാര്‍ബര്‍ ഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നത്. നേരത്തെ ഒരിക്കല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിരുന്നുവെങ്കിലും മുഖമടുപ്പിച്ചു ചെയ്യുന്ന ഈ ജോലി രോഗ വ്യാപനത്തിനിടയാക്കുമെന്ന കാരണത്താല്‍ പിന്‍വലിക്കുകയായിരുന്നു. 

ഒരു തൊഴില്‍ വിഭാഗമെന്ന നിലയില്‍ വലിയ കഷ്ടപ്പാടിലൂടെ കടന്നുപോയ ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ പുതിയ തീരുമാനം വലിയ ആശ്വാസമായിരിക്കുകയാണ്. അതേസമയം രോഗവ്യാപനവുമായി ബന്ധപ്പെട്ട് പുലര്‍ത്തേണ്ട ജാഗ്രതയെ കുറിച്ച് തങ്ങള്‍ പൂര്‍ണ്ണ ബോധ്യമുള്ളവരാണെന്ന് ബാര്‍ബര്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More