സംസ്ഥാനത്ത് നാലാംഘട്ട ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്. യോഗം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
പ്രധാന തീരുമാനങ്ങള്‍:
- എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു.
- മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്.
- ബാറുകളിലെ പാഴ്‌സല്‍ കൗണ്ടറും ബുധനാഴ്ച മുതല്‍ തുറക്കും.
- പൊതുഗതാഗതത്തിന് അനുമതിയില്ല.
- അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ വേണം.
- അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്രത്തിന്‍റെ അനുമതി വേണം.
- ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി.
- ബസ്സുടമകള്‍ക്ക് നികുതിയിളവ്. ഒരു ബസ്സില്‍ ഒരുസമയം 24 പേരില്‍ കൂടുതല്‍ പേരെ കയറ്റരുത്.
- ഓട്ടോറിക്ഷയ്ക്കും അനുമതി.