ശബരിമല:ആദ്യം പരിഗണിക്കുക ഭരണഘടനാ ബെഞ്ചിന്‍റെ സാധുത

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിശാലബഞ്ചിന്‍റെ സാദ്ധ്യതകള്‍ പരിശോധിക്കാന്‍  സുപ്രീം കോടതി തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നാളെ   ആരംഭിക്കാനിരിക്കുന്ന  സിറ്റിങ്ങില്‍ വിശാല ബഞ്ചിന്‍റെ ഭരണഘടനാ സാധുതയായിരിക്കും ആദ്യ പരിഗണക്ക്‌വരിക .ഇതിനുശേഷം മാത്രമെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ കോടതി പരിഗണിക്കൂ. ശബരിമല കേസില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിട്ട,മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍  ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇത് 9 അംഗ ഭരണഘനാ ബഞ്ചിനു വിട്ടത്.

വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കേസ് ഭരണഘടനാ ബഞ്ചിനുവിട്ട നടപടിയിലെ ചട്ടപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്‌ നരിമാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് പുതിയ തീരുമാനം.വിശാല   ബഞ്ചിനു വിട്ട നടപടി ശരിയല്ലെന്നും ,വിശാല  ബഞ്ചിനു കേസുമായി മുന്നോട്ടു പോകാന്‍ അവില്ലെന്നുമായിരുന്നു ഫാലി എസ്‌ നരിമാന്‍ വാദിച്ചത്.വിശാല ബഞ്ചിന് നിയമ സധുതയില്ലെന്നും ഫാലി എസ്‌ നരിമാന്‍ തന്‍റെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.കേസ്സ് ആദ്യം പരിഗണിച്ച മൂന്നംഗ ബഞ്ചു തീര്‍പ്പാക്കണമെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.ഇതു പരിഗണിച്ച് ഭരണഘടനാ ബഞ്ചിന്‍റെ നിയമസാധുതയാണ്  9 അംഗ ബഞ്ച് ആദ്യം പരിശോധിക്കുക. മൂന്നംഗ ബഞ്ചില്‍  വാദംകേട്ട ജസ്റ്റിസ് നരിമാന്‍റെ പിതാവാണ് ഫാലി എസ്‌ നരിമാന്‍.

നാളെ ചേരുന്ന സിറ്റിങ്ങില്‍ ഭരണഘടനാ ബഞ്ചിനു നിയമ സാധുതയില്ലെന്ന തീര്പ്പിലാണ്  9  അംഗ ഭരണഘനാ ബഞ്ച് എത്തുന്നത് എങ്കില്‍, കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക് പോകും.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ വിശാലബഞ്ച് തന്നെയാകും ഇതിലും വാദം കേൾക്കുക. നാളെ കേസ് പരിഗണിക്കുമ്പോൾ  വിശാലബഞ്ചിന് വിടുന്നത് സംബന്ധിച്ച് വാദം നടക്കും. അതിന് ശേഷം മാത്രമേ ഭരണഘടനാപരമായ പരിഗണനാ വിഷയങ്ങൾ ഏതൊക്കെയാകണം എന്നതിൽ തീരുമാനമുണ്ടാകൂ.  നിലവിലെ സാഹചര്യത്തിൽ കേസിലെ നടപടികൾ ഇനിയും വൈകും.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More