കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണം ലഭ്യമാക്കണം -രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക പാക്കേജിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാക്കേജുകൾ കൊണ്ട് കാര്യമില്ലെന്നും കർഷകർക്കും തൊഴിലാളികൾക്കും അവരുടെ അക്കൗണ്ടുകളിൽ നേരിട്ട് പണം ലഭ്യമാക്കണമെന്നും രാഹുൽഗാന്ധി ഓൺലൈനിൽ നടത്തിയ സംവാദത്തിൽ പറഞ്ഞു. തനിക്ക് ഈ ഘട്ടത്തിൽ രാഷ്ട്രീയം കളിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ കർഷക തൊഴിലാളികളെയും അതിഥി തൊഴിലാളികളെയും  കൈവിടാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.

വിദേശ ഏജൻസികളുടെ റേറ്റിങ്ങിനെ കുറിച്ച് ഇപ്പോൾ ആശങ്കപ്പെടരുത്. കർഷകരും തൊഴിലാളികളും ചേർന്നാണ് രാജ്യത്തിന് റേറ്റിങ് ഉണ്ടാക്കുന്നത്. അവരാണ് രാജ്യത്തെ നിർമിച്ചെടുക്കുന്നത്. കൊവിഡ് പൂർണമായും തുടച്ചു നീക്കാൻ കഴിയാത്ത സാഹലചര്യത്തിൽ ലോക്ഡൊൺ ഇളവുകൾ നൽകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം. സാഹചര്യത്തെ രാഷ്ട്രീയ വല്ക്കരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നു വ്യക്തമാക്കിയ രാഹുല്‍ കോവിഡിനെതിരെ കേരളത്തിന്‍റെ പ്രതിരോധം മാറി മാറി വന്ന സര്‍ക്കാരുകളുടെയും അവിടുത്തെ ജനങ്ങളുടെയും വിജയമാണെന്നും  അഭിപ്രായപ്പെട്ടു. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More