കോവിഡിന് ശേഷമുള്ള ലോകത്തെക്കുറിച്ച് മോദിയും ബിൽ ഗേറ്റ്സും ചര്‍ച്ച നടത്തി

കൊറോണ വൈറസ് പകർച്ചവ്യാധിയോടുള്ള ആഗോള പ്രതികരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സുമായി വീഡിയോ കോൺഫറന്‍സ് നടത്തി. വൈറസിനെ പ്രതിരോധിക്കാൻ ഗവേഷണത്തിലും വികസനത്തിലും ആഗോളതലത്തില്‍ ഉണ്ടാകേണ്ട ഏകോപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. മഹാമാരിയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ ഇന്ത്യയെ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് യോഗത്തിൽ ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു. വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യ നടത്തിയ ബോധപൂർവമായ ശ്രമങ്ങളെകുറിച്ച് മോദി ബിൽ ഗേറ്റ്സിന് വിവരിച്ചുകൊടുക്കുകയും ചെയ്തു.

'ബിൽ ഗേറ്റ്‌സുമായി  വിപുലമായ ആശയവിനിമയം നടത്തി. കൊറോണ വൈറസിനെതിരെ പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ, സാങ്കേതികവിദ്യയുടെ പങ്ക്, നവീകരണം, പകർച്ചവ്യാധി ഭേദമാക്കാൻ ഒരു വാക്സിൻ നിർമ്മിക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു' എന്ന് മോദി ട്വീറ്റ് ചെയ്തു. 

കൊറോണ വൈറസിന് ശേഷമുള്ള ലോകത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ, കോവിഡിന് ശേഷമുള്ള ലോകത്ത് ഉയർന്നുവരുന്ന ജീവിതശൈലി, സാമ്പത്തിക സംഘടന, സാമൂഹിക സ്വഭാവം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിലെ ആവശ്യമായ മാറ്റങ്ങൾ വിശകലനം ചെയ്യുന്നതിന് ഗേറ്റ്സ് ഫൌണ്ടേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് മോദി അഭിപ്രായപ്പെട്ടു.


Contact the author

National Desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More