മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയടക്കം 8 പേർ സംസ്ഥാന നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയടക്കം 8 പേർ സംസ്ഥാന നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 14 നാമനിർദ്ദേശങ്ങളിൽ അഞ്ചെണ്ണം സാങ്കേതിക കാരണങ്ങളാൽ പിൻവലിക്കുകയോ നിരസിക്കുകയോ ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.ഏപ്രിൽ 24-ന് ഒഴിഞ്ഞ ഒൻപത് സീറ്റുകളിലേക്ക് താക്കറെക്ക് പുറമെ കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ നീലം ഗോർഹെ (ശിവസേന), ബിജെപിയുടെ നാല് സ്ഥാനാർത്ഥികളായ രഞ്ജിത്സിങ് മൊഹൈറ്റ് പാട്ടീൽ, ഗോപിചന്ദ് പടൽക്കർ, പ്രവീൺ ദാത്കെ, രമേഷ് കാരാദ്, എൻ‌സി‌പിയുടെ ശശികാന്ത് ഷിൻഡെ, അമോൽ മിറ്റ്കാരി, കോൺഗ്രസിന്റെ രാജേഷ് റാത്തോഡ് എന്നിവർ മത്സരരംഗത്തുണ്ടായിരുന്നു.

ചൊവ്വാഴ്ച, ബിജെപിയുടെ സന്ദീപ് ലെലെ, അജിത് ഗോപ്ചേഡ്, എൻസിപിയുടെ കിരൺ പവാസ്കർ, ശിവജിറാവു ഗാർജെ എന്നീ നാല് സ്ഥാനാർത്ഥികൾ എന്നിവര്‍ അവരുടെ നാമനിർദേശ പത്രിക പിൻവലിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി ഷെഹ്ബാസ് റാത്തോഡിന്റെ പത്രിക അസാധുവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തള്ളിക്കളയുകയും ചെയ്തു. 

നേരത്തെ, സംസ്ഥാനത്തെ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു. ഒമ്പത് സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ഉദ്ദവ് താക്കറെയ്ക്ക് മെയ് 27-നകം സംസ്ഥാന നിയമസഭയിലെ ഇരുസഭകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തിരഞ്ഞെടുക്കപ്പെടണമായിരുന്നു.

Contact the author

News Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More