പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രേഖാമൂലം വിശദീകരണം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുമ്പോൾ ഗവർണറെ അറിയിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ പ്രവർത്തിച്ചത് റൂൾസ് ഓഫ് ബിസിനസ് പ്രകാരമാണ്. നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിൽ വാക്കാൽ മാത്രമാണ് ഗവർണർ എതിർപ്പ് അറിയിച്ചത്. പക്ഷെ സർക്കാർ രേഖാമൂലം ഗവർണക്ക് മറുപടി നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ഗവർണർ രേഖാമൂലം വിശദീകരണം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി