സിനിമയിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തിയ പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് താക്കീതും 5000 രൂപയാണ് പിഴയും. മധ്യപ്രദേശിലെ പൊലിസ് സബ് ഇന്‍സ്പെക്ടറായ മനോജ് യാദവ് ആണ് ഓടികൊണ്ടിരിക്കുന്ന കാറുകള്‍ക്ക് മുകളില്‍ കയറി ‘ഷോ’ കാണിച്ചത്. അജയ് ദേവ്ഗൺ അഭിനയിച്ച ‘സിങ്കം’ സിനിമയിലെ സീനാണ് മനോജ് യാദവ് പകർത്തിയത്. ഒരുകാൽ ഒരുകാറിനു മുകളിലും മറ്റൊരുകാൽ മറ്റൊരുകാറിനുമുകളിലും വെച്ച് ഏതാനും മീറ്റർ ദൂരം സഞ്ചരിക്കുന്നതാണ് സീൻ. മനോജ് യാദവിന്റെ വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
ദാമോ ജില്ലയിലെ നരസിംഗഡ് പോലീസ് പോസ്റ്റിന്റെ ചുമതലയാണ് മനോജ് യാദവ് വഹിക്കുന്നത്. കാറുകള്‍ നീങ്ങുന്നതിനിടെ എസ്ഐയുടെ വക ഫ്ളൈയിങ് കിസും ഷൂട്ട് ചെയ്യുന്നത് പോലെ ആംഗ്യവുമുണ്ട്. വീഡിയോയ്ക്ക് അകമ്പടിയായി അജയ് ദേവ്ഗന്റെ തന്നെ സിങ്കം സിനിമയുടെ ബിജിഎമ്മും ഇട്ടിരുന്നു. സാഗർ റേഞ്ച് ഐ.ജി അനിൽ ശർമയാണ് അന്വേഷണത്തിന് നിർദേശിച്ചത്.