ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ അവശിഷ്ടം ഗുജറാത്തിലെ ഖനിയില്‍ നിന്ന് കണ്ടെത്തി. പടിഞ്ഞാറൻ ഗുജറാത്തിലെ പനന്ദ്രോയിലെ ലിഗ്‌നൈറ്റ് ഖനിയിൽനിന്നാണ് പാമ്പിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്. ഈ പാമ്പ് 47 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നതാണ് എന്നാണ് കണ്ടെത്തല്‍. വാസുകി ഇന്‍ഡികസ് എന്നാണ് പേരിട്ടിരിക്കുന്നത്. 2005-ൽ ഐഐടി റൂർക്കിയിലെ ഗവേഷകരാണ് പാമ്പിന്റെ ​ഫോസിലുകൾ കണ്ടെത്തിയത്. തുടര്‍ന്ന് നീണ്ട വര്‍ഷങ്ങളുടെ പഠനത്തിന് ശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ പാമ്പാണെന്ന് ഇതെന്ന്  സ്ഥിരീകരിച്ചത്.

50 അടി നീളവും (11മുതല്‍ 50 മീറ്റര്‍ നീളം) ഒരു ടണ്‍ ഭാരവും ഉണ്ടായിരുന്നെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വളരെ മെല്ലെ ഇരകളെ പിടികൂടാനേ ഇവയ്ക്ക് സാധിക്കൂ. ഇരയെ പിടികൂടിയ ശേഷം വലിഞ്ഞു മുറുക്കി ഭക്ഷിക്കുന്ന രീതിയായിരിക്കും വാസുകിയുടേതെന്ന് കരുതുന്നു. കൂടാതെ നട്ടെല്ലിന്‍റെ ഭാഗങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇത് വിഷമില്ലാത്തയിനം പെരുമ്പാമ്പാണെന്നും കണ്ടെത്തി. വാസുകി ഇന്‍ഡികസിന്‍റെ ഫോസിലുകള്‍ വെച്ച് ലോകത്തെ ഉരഗവര്‍ഗങ്ങളെക്കുറിച്ചും അവയുടെ പരിണാമത്തെക്കുറിച്ചും കൂടുതല്‍ പഠിക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. സയൻസിഫിസ് റിപ്പോർട്സിലെ സ്പ്രിങ്ർ നേച്ചറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തണുപ്പുതേടി തീരത്തിനടുത്തുള്ള ചതുപ്പുനിലങ്ങളിലായിരിക്കാം ഇവ വസിച്ചിരുന്നതെന്ന് പഠനത്തിനു ചുക്കാൺ പിടിച്ച ഐഐടി റൂർക്കിയിലെ പാലിയന്റോളജിയിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകനുമായ ഡോക്ടറൽ ദേബജിത് ദത്ത വ്യക്തമാക്കി. ഏകദേശം അഞ്ച് കോടി വർഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യൻ ഉപഭൂഖണ്ഡം യുറേഷ്യയുമായി ചേർന്നതിന് ശേഷം ഈ പാമ്പുകൾ ഇന്ത്യയിൽനിന്ന് തെക്കൻ യുറേഷ്യയിലൂടെയും വടക്കേ ആഫ്രിക്കയിലേക്കും വ്യാപിച്ചതായും ഗവേഷകർ പറയുന്നു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More