'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്കു മുന്നില്‍ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ്. തങ്ങളെ നിസാരരായി കാണരുതെന്നും ഇത് അവസാന താക്കീതാണെന്നും അന്‍മോല്‍ ബിഷ്‌ണോയ് പറഞ്ഞു. സല്‍മാന്‍ ഖാന്റെ വീടിനുളളിലായിരിക്കും ഇനി വെടിവയ്പ്പ് നടക്കുകയെന്നും അന്‍മോല്‍ മുന്നറിയിപ്പ് നല്‍കി.  മുംബൈയില്‍ ബാന്ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള സല്‍മാന്‍ ഖാന്റെ വസതിക്കു മുന്നിലാണ് കഴിഞ്ഞ ദിവസം വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ബാന്ദ്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പൊലീസ് കാവലും ഏര്‍പ്പെടുത്തി. 

ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരനായ അന്‍മോല്‍ നിലവില്‍ കാലിഫോര്‍ണിയയിലാണെന്നാണ് വിവരം. സിദ്ദുവിന്റെ കൊലപാതകത്തില്‍ അന്‍മോലും  പ്രതിയാണ്. കൊലപാതകത്തിനുശേഷം വ്യാജ പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടത്. ദീര്‍ഘകാലമായി ലോറന്‍സ് ബിഷ്‌ണോയുടെ സംഘം സല്‍മാന്‍ ഖാന് നേരെ വധഭീഷണി ഉയര്‍ത്തുകയാണ്. 1998-ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട്  കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറന്‍സ് നടനെ വകവരുത്താന്‍ ശ്രമിക്കുന്നത്. തങ്ങളുടെ ഗുരുവായ ബംബാജിയുടെ  പുനര്‍ജന്മമായാണ് ഇവര്‍ കൃഷ്ണമൃഗത്തെ കാണുന്നത്.

Contact the author

National Desk

Recent Posts

Web Desk 14 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More