ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

തിരുവനന്തപുരം:  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിഡിപി പിന്തുണ ഇടതുമുന്നണിക്ക്. പാര്‍ട്ടി നേതൃയോഗത്തിലെടുത്ത തീരുമാനത്തിന് ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി അംഗീകാരം നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. ഫാസിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. ഫാസിസത്തോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതു മതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്ന് പിഡിപി കേന്ദ്രകമ്മിറ്റി വിലയിരുത്തി.

'ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ബിജെപിയുടെ ഭരണത്തില്‍ തകര്‍ന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി. ഭരണഘടനാ സ്ഥാപനങ്ങള്‍ ഫാസിസ്റ്റുവത്കരിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വര്‍ഗീയതയും വിദ്വേഷവും ഭരണകൂടം തന്നെ പ്രചരിപ്പിക്കുന്നു. മതേതര രാഷ്ട്രത്തെ മത രാഷ്ട്രമാക്കി മാറ്റാനുളള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഈ സാഹചര്യത്തില്‍ ഫാസിസത്തോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുമതേതര ചേരി ശക്തിപ്പെടേണ്ടതുണ്ട്'- പിഡിപി നേതൃത്വം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

മതേതര കക്ഷികളുടെ നേതൃത്വത്തിലുളള ഇന്ത്യാ മുന്നണി ബിജെപിക്കെതിരായ രാഷ്ട്രീയ ബദലിന് ശ്രമിക്കുന്നത് രാജ്യം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും സംഘപരിവാറിനോടും ബിജെപിയോടും രാഷ്ട്രീയസന്ധി ചെയ്യാത്ത ഇടതുമുന്നണി രാജ്യത്തെ പ്രധാന കക്ഷിയായി നിലനില്‍ക്കേണ്ടതുണ്ടെന്ന് കേന്ദ്രകമ്മിറ്റിയും തെരഞ്ഞെടുപ്പ് സമിതിയും വിലയിരുത്തുന്നതായും പിഡിപി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More