ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയതാരാണ്? ; മോദിയോട് രാഹുല്‍ ഗാന്ധി

ഡല്‍ഹി: മുസ്ലീം ലീഗിന്റെ വിചാരധാരകള്‍ നിറഞ്ഞതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുളള പോരാട്ടമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരുഭാഗത്ത് എന്നും ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസും മറുഭാഗത്ത് എല്ലായ്‌പ്പോഴും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുമാണ് ഉളളതെന്നും രാഷ്ട്രീയവേദികളില്‍ എത്ര വ്യാജ അവകാശവാദങ്ങള്‍ നിരത്തിയാലും ചരിത്രം തിരുത്താനാവില്ലെന്നും രാഹുല്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ഈ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുളള പോരാട്ടമാണ്. അതിലൊന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമാണ്. രണ്ടാമത്തേത് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിച്ചവരുടെ ആശയമാണ്. ഇന്ത്യയുടെ വിഭജനത്തിനുവേണ്ടി പ്രവര്‍ത്തിച്ചതാരാണെന്നും അതിനെ ഒന്നിപ്പിക്കാനും സ്വതന്ത്ര്യമാക്കാനും വേണ്ടി പ്രയത്‌നിച്ചതാരാണെന്നും ചരിത്രം നോക്കിയാല്‍ മനസിലാക്കാവുന്നതാണ്. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ആരാണ് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയത്? ജയിലുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞപ്പോള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ച ശക്തികളുമായി ചേര്‍ന്ന് സംസ്ഥാനങ്ങള്‍ ഭരിച്ചത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയവേദികളില്‍ കളളം പറഞ്ഞതുകൊണ്ട് ചരിത്രം തിരുത്താനാവില്ല'-രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലീഗിന്റെ വിചാരധാരകള്‍ നിറഞ്ഞതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും സ്വാതന്ത്ര്യസമര കാലത്ത് ലീഗില്‍ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. അവശേഷിക്കുന്ന ഭാഗം ഇടതുപക്ഷത്തിന്റെ നിലപാടുകളാണെന്നും രാഷ്ട്ര നിര്‍മ്മാണത്തിനുളള ഒരു നിര്‍ദേശവും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാണ് രാഹുല്‍ ഗാന്ധിയുടെ മറുപടി.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More