മോദി തൃശൂരില്‍ സ്ഥിരതാമസമാക്കിയാലും സുരേഷ് ഗോപി ജയിക്കില്ല- എം വി ഗോവിന്ദന്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ സ്ഥിരതാമസമാക്കി പ്രചാരണം നടത്തിയാലും സുരേഷ് ഗോപി ജയിക്കില്ലെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വര്‍ണമെന്ന് പറഞ്ഞ് ചെമ്പ് കിരീടം നല്‍കി ദൈവത്തെ പറ്റിച്ചയാളാണ് സുരേഷ് ഗോപിയെന്നും മത്സരിക്കാന്‍ എത്തിയപ്പോഴെ അദ്ദേഹം തോറ്റതാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മാള, ചാലക്കുടി എന്നിവിടങ്ങളില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കരുവന്നൂരിന്റെ പേരുപറഞ്ഞാണ് മോദി തൃശൂരിലേക്ക് വരുന്നത്. അതുകൊണ്ടൊന്നും തൃശൂര്‍ എടുക്കാനാവില്ല. കരുവന്നൂരിലെ പ്രശ്‌നം പാര്‍ട്ടി മുന്നേ പരിഹരിച്ചതാണ്. കരുവന്നൂര്‍ ലക്ഷ്യമാക്കി ഇഡിയും ഇന്‍കം ടാക്‌സും വരുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ താമസിച്ച് പ്രചാരണം നടത്തിയാലും സുരേഷ് ഗോപി ജയിക്കാന്‍ പോകുന്നില്ല'-എം വി ഗോവിന്ദന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം തൃശൂര്‍ ജില്ലാക്കമ്മിറ്റിക്ക് പതിറ്റാണ്ടുകളായി അക്കൗണ്ടുണ്ടെന്നും പണത്തിന് കൃത്യമായ കണക്കുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ കടന്നാക്രമണം നടത്തുന്നതിന്റെ ഭാഗമാണ് ആദായ നികുതി വകുപ്പിന്റെ നടപടി എന്നും  കോണ്‍ഗ്രസ് അതിനെതിരെ ഒരക്ഷരം മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More