'രാഷ്ട്രീയ നേട്ടത്തിനായി ചരിത്രം വളച്ചൊടിക്കരുത്' ; കങ്കണയ്‌ക്കെതിരെ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം

ഡല്‍ഹി: സുഭാഷ് ചന്ദ്രബോസായിരുന്നു രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയെന്ന നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണാ റണാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം രംഗത്ത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയാണെന്നും ചരിത്രം ആര്‍ക്കും മാറ്റാനാകില്ലെന്നും നേതാജിയുടെ ബന്ധു ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും നേരിടാന്‍ നേതാജിയെ ഉപയോഗിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും രാഷ്ട്രീയനേട്ടത്തിനായി ആരും ചരിത്രം വളച്ചൊടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

'1943 ഒക്ടോബര്‍ 21-ന് സിംഗപ്പൂരില്‍ രൂപീകരിക്കപ്പെട്ട ആസാദ് ഹിന്ദിന്റെ പ്രധാനമന്ത്രിയായിരുന്നു സുഭാഷ് ചന്ദ്രബോസ്. ബംഗാള്‍- പഞ്ചാബ് വിഭജനത്തിനുശേഷം പൂര്‍ണാധികാരം ലഭിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയാണ്. അതാണ് ചരിത്രം. അത് ആര്‍ക്കും മാറ്റാനാവില്ല. നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും നേരിടാന്‍ നേതാജിയെ ഉപയോഗിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നെഹ്‌റു, ഗാന്ധി, ചിത്തരഞ്ജന്‍ ദാസ് എന്നിവര്‍ക്കൊപ്പം രണ്ട് പതിറ്റാണ്ടോളം നേതാജി കോണ്‍ഗ്രസിലുണ്ടായിരുന്നു. അവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെങ്കിലും പരസ്പരം ബഹുമാനിച്ചിരുന്നു. അല്ലായിരുന്നെങ്കില്‍ ആസാദ്  ഹിന്ദിന്റെ ബ്രിഗേഡുകള്‍ക്ക് അദ്ദേഹം നെഹ്‌റുവിന്റെയും ഗാന്ധിയുടെയും പേരുകള്‍ നല്‍കില്ലായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ എല്ലാ ഭാരതീയരെയും ഒന്നിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവായിരുന്നു അദ്ദേഹം. എല്ലാവരെയും ഉള്‍ക്കൊളളുന്ന പ്രത്യയശാസ്ത്രം പിന്തുടര്‍ന്ന നേതാവിന് എല്ലാവിധ ആദരവും അര്‍പ്പിക്കുന്നു'- ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ വിവാദ പരാമര്‍ശം നടത്തിയത്. 'നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് എവിടെപ്പോയി' എന്നായിരുന്നു കങ്കണ ചോദിച്ചത്. തുടര്‍ന്ന് കങ്കണയുടെ ഐക്യുവിനെക്കുറിച്ചും ലോകവിവരത്തെക്കുറിച്ചും പരിഹാസവും ആശങ്കയുമായി നിരവധിപേര്‍ രംഗത്തെത്തി. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനിന്ന കങ്കണ തന്റെ വിമര്‍ശകര്‍ക്കാണ് ലോകവിവരമില്ലാത്തതെന്നും അവര്‍ക്ക് വിദ്യാഭ്യാസം വേണമെന്നും പറഞ്ഞ് രംഗത്തുവന്നു. ആസാദ്  ഹിന്ദിനെക്കുറിച്ചുളള വാര്‍ത്തയും കങ്കണ എക്‌സില്‍ പങ്കുവെച്ചിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More